തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു; തീപിടുത്തം കല്യാണ ഓട്ടത്തിനിടെ

തൃശ്ശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം നടന്നത്. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ എത്തിച്ച ശേഷം രണ്ടാം ഘട്ടത്തിലേക്ക് ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തം ഉണ്ടാകുന്നത്. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്. Thrissur Traveler Catches Fire on Wedding Run
Read Also: വയനാട്ടിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി. ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നത് ഒഴിവാക്കിയത് വലിയൊരു ദുരന്തമാണ്.
കത്തി തുടങ്ങിയ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കാനായതും അപകടം ഒഴിവാക്കി. സമീപത്തുള്ള വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ചു. ഷൊർണ്ണൂരിൽ നിന്നും അഗ്നി രക്ഷാ സേനയും പഴയന്നൂർ പോലീസും സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ലിതിന്‍ എന്നയാളുടെ ഉടമസ്ഥതതയിലുള്ളതാണ് വാഹനം.
Story Highlights: Traveler Catches Fire on Thrissur Wedding Run
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here