സംസ്ഥാനത്ത് വീണ്ടും ഓപറേഷന്‍ പി ഹണ്ട്; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എട്ടുപേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് എട്ട് പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പിടിയിലാവരില്‍ ഐടി വിദഗ്ദരവും ഉള്‍പ്പെടുന്നു. (8 arrested in operation p hunt)
കുട്ടിക്കടത്ത് സംഘങ്ങളുമായി ഇപ്പോള്‍ പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടാണ് അന്വേഷണങ്ങള്‍ നടന്നത്. നേരത്തെ തന്നെ തിരിച്ചറിഞ്ഞ കേന്ദ്രങ്ങളിലെത്തി പ്രത്യേക പരിശോധനകള്‍ നടത്തുകയായിരുന്നു.
ഇന്നലെ ആകെ 449 കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. അഞ്ചുമുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ശേഖരിച്ച ഹാര്‍ഡ് ഡിസ്‌കുകള്‍ ഉള്‍പ്പെടെ പൊലീസ് പിടികൂടി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന.
Story Highlights: 8 arrested in operation p hunt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here