സഹോദരന്റെ ഭാര്യയെ മർദിച്ച യുവാവ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ പിടിയിൽ; ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി വിമാനത്തവളത്തിൽ പിടിയിലായി. കോഴിക്കോട്നാദാപുരം ചാലപ്പുറം സ്വദേശി പുത്തൻ പുരയിൽ ജംഷീറിനെയാണ് (31) കരിപ്പൂർ വിമാനത്തവളത്തിൽ എമിഗ്രേഷൻ വിഭാഗം അധികൃതർ തടഞ്ഞ് വെച്ച് നാദാപുരം പൊലീസിന് കൈമാറിയത്. ഖത്തറിലേക്ക് യാത്രക്കിടെയാണ് തിങ്കളാഴ്ച്ച രാത്രി യുവാവിനെ വിമാനത്തവളത്തിൽ തടഞ്ഞത്.
നാദാപുരം എസ് ഐ എസ് ശ്രീജിത്തും സംഘവും വിമാനത്തവളത്തിലെത്തി കസ്റ്റഡിയിലെടുത്ത യുവാവിനെ രണ്ട് പേരുടെ ആൾ ജാമ്യത്തിലും, അമ്പതിനായിരം രൂപയുടെ ബോണ്ടിലും ജാമ്യം നൽകി വിട്ടയച്ചു. ഏപ്രിൽ 3 ന് ജംഷീറിന്റെ ജേഷ്ഠന്റെ ഭാര്യ വടകര കീഴൽ സ്വദേശിനി റുബീനയെ മർദ്ദിച്ച കേസിൽ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ജംഷീർ. ഈ കേസിൽ റൂബീനയുടെ ഭർത്താവ് ജാഫറും , മാതാപിതാക്കളും, മറ്റൊരു സഹോദരനും എതിരെ നാദാപുരം പൊലീസ് കേസ് എടുത്തിരുന്നു. ഇതേ തുടർന്ന് കേസിലെ പ്രതികൾ വിദേശത്ത് കടക്കാതിരിക്കാൻ
പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
പോലീസ് അന്വേഷണത്തിനിടെ പ്രതികൾ ജില്ല കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ജൂൺ 6 ന് പരിഗണിക്കാനിരിക്കുകയായിരുന്നു. ജാമ്യ ഹർജി പരിഗണനയിലായതിനാൽ ജൂൺ ആറ് വരെ കേസിൽ പ്രതിയുടെ ജാമ്യം കോടതി വിലക്കിയിരുന്നു.ഇതിനിടയിലാണ് മൂന്നാം പ്രതിയായ ജംഷീർ വിദേശത്ത് കടക്കാൻ ശ്രമിച്ചത്.
Story Highlights: Accused in beating case arrested in airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here