‘മനോഹര അനുഭവം’; ആദ്യ ഉംറ നിര്‍വഹിച്ച് നടി സഞ്ജന ഗല്‍റാണി

തെന്നിന്ത്യൻ നടി സഞ്ജന ഗല്‍റാണി ആദ്യ ഉംറ നിര്‍വ്വഹിച്ചു. കുടുംബത്തോടൊപ്പം ആണ് സഞ്ജന ഉംറ നിര്‍വ്വഹിക്കാനെത്തിയത്. 2020ൽ സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ മഹിറ എന്ന പേരും സഞ്ജന സ്വീകരിച്ചിരുന്നു.
ഡോക്ടര്‍ അസീസ് പാഷയാണ് സഞ്ജനയുടെ ഭർത്താവ്. മക്കയിലെ താമസമുറിയില്‍ നിന്നുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തോടൊത്തുള്ള ഉംറ മനോഹര അനുഭവമായിരുന്നെന്ന് സഞ്ജന പറയുന്നു.
‘എന്റെ ജീവിതത്തിലെ ആദ്യ ഉംറ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിക്കാൻ സാധിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ഉംറ നിര്‍വ്വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തുള്ള ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ ഈ അവസരം വിനിയോഗിച്ചു. എല്ലാവർക്കും കൂടുതൽ സ്നേഹവും പോസിറ്റീവ് എനർജിയും ലഭിക്കട്ടെ’- സഞ്ജന സോഷ്യൽ മീഡിയയിൽ കുറിച്ചു.
Actress Sanjana Galrani performs Umrah and visited the holy city of Madina. pic.twitter.com/q8zaRIV3o3
— Gabbar (@Gabbar0099) May 22, 2023
Story Highlights: Actress Sanjana Galrani perform her first Umrah after conversion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here