എഞ്ചിന്‍ ഓഫ് ചെയ്യാതെ മദ്യപിച്ച് കാറില്‍കിടന്നുറങ്ങി യുവാവ്; വിളിച്ചുണര്‍ത്താന്‍ കഴിയാതെ ഏറെനേരം പണിപ്പെട്ട് പൊലീസ്; ഒടുവില്‍ തര്‍ക്കം

ചെന്നൈയില്‍ മദ്യപിച്ച് കാറില്‍ കിടന്നുറങ്ങിയ യുവാവ് പൊലീസിന് തലവേദനയായി. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ വിളിച്ചുണര്‍ത്തിയത്. അതിനു ശേഷമായിരുന്നു യുവാവിന്റെ പരാക്രമം. (drunkard man slept inside car Tamilnadu)
ഇന്നലെ രാത്രി പുതുപേട്ടിലാണ് സംഭവം. എന്‍ജിന്‍ ഓഫുചെയ്യാതെ ഇട്ടിരുന്ന വാഹനത്തിനുള്ളില്‍ ഒരാള്‍ കിടക്കുന്നതു കണ്ട്, നാട്ടുകാര്‍ ഏറെ നേരം വിളിച്ചു നോക്കി. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ ഉണര്‍ത്തിയത്.
കാറില്‍ നിന്നും ഇറങ്ങിയതോടെ, യുവാവ് പൊലിസിനു നേരെ തിരിഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ഒടുക്കണമെന്നായി പൊലിസ്. മദ്യലഹരിയിലായിരുന്ന യുവാവ്, മദ്യപിച്ച് കാര്‍ ഓടിച്ചിട്ടില്ലെന്നും കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും പറഞ്ഞ്, പൊലിസുമായി തര്‍ക്കമായി. ഒടുവില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന വകുപ്പില്‍ കേസെടുത്ത് യുവാവിനെ വിട്ടയക്കുകയായിരുന്നു.
Story Highlights: drunkard man slept inside car Tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here