ഗോപിനാഥ് മുതുകാട് വെള്ളിയാഴ്ച റിയാദിലെത്തും; എന്‍എസ്‌കെ സൗഹൃദ കൂട്ടായ്മയുടെ മെഗാ ഷോയില്‍ പങ്കെടുക്കും

മാന്ത്രികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് റിയാദ് സന്ദര്‍ശിക്കുന്നു. കലാകാരന്മാരുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് രൂപീകരിച്ച എന്‍എസ്‌കെ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന മെഗാ ഷോയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മെയ് 26ന് എക്സിറ്റ് 30ലെ ഖസര്‍ മല്‍ അറബ് ഓഡിറ്റോറിയത്തിലാണ് പരിപാടി. (Gopinath Muthukad will come to Riyadh on may 26)
മെന്റിലിസ്റ്റ് ഫാസില്‍ ബഷീര്‍, ഭിന്നശേഷി പ്രതിഭ അസീം വേളിമണ്ണ, അലിഫ് മുഹമ്മദ്, ഐഡിയ സ്റ്റാര്‍ സിംഗേഴ്സ് ഫെയിം കൃതിക, റിതു കൃഷ്ണ എന്നിവര്‍ അണിനിരക്കുന്ന വിനോദ പരിപാടികളും അരങ്ങേറും. ഇതിന് പുറമെ റിയാദിലെ കലാകാരന്മാരും സംഗീത വിരുന്നും നൃത്തനൃത്യങ്ങളും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ നൗഷാദ് സിറ്റിഫ്ളവര്‍, കബീര്‍ കാഡന്‍സ്, സലാഹ് റാഫി ഗ്ളൈസ്, നിസാര്‍ കുരിക്കള്‍, ഷഫീക് അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ പക്കെടുത്തു.
Story Highlights: Gopinath Muthukad will come to Riyadh on May 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here