‘മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്’; മഹാനടന്മാരെ പ്രശംസിച്ച് ഉപരാഷ്ട്രപതി

മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയേയും മോഹൻലാലിനെയും പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മമ്മൂട്ടിയോടും മോഹൻലാലിനോടും കേരളത്തിലെ ആളുകൾ എങ്ങനെ ആവേശഭരിതരാണെന്ന് താൻ മനസ്സിലാക്കുന്നു. ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു. താനും അതിൻ്റെ ഗുണഭോക്താവാണെന്ന് സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപകയെ അനുസ്മരിച്ച് ജഗ്ദീപ് ധൻകർ വ്യക്തമാക്കി. പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ചത്. കേരള നിയമസഭ മന്ദിരം മലയാളികളുടെ ഉയർന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ‘പാസാക്കിയ ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്നു’; ഗവര്‍ണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവർണറും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചിരുന്നു. ശേഷം അദ്ദേഹം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തി. വൈകിട്ടോടെ രാജ്ഭവനിലേക്ക് പോയ അദ്ദേഹം, അവിടെ വെച്ച് സന്ദര്‍ശകരെ കാണുകയും വൈകീട്ട് ഗവര്‍ണര്‍ അത്താഴ വിരുന്ന് നൽകുകയും ചെയ്തു.
Story Highlights: Jagdeep Dhankar praised Mammootty and Mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here