ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി; 16 വര്‍ഷത്തിന് ശേഷം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്വന്തം ഹൃദയം നേരില്‍ കണ്ട് യുവതി

അവയവ ദാനത്തെ കുറിച്ചും അപൂര്‍വ ശസ്ത്രക്രിയകളെ കുറിച്ചുമൊക്കെ പല കൗതുകകരമായ വാര്‍ത്തകളും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ശസ്ത്രക്രിയ ചെയ്ത് നീക്കുന്ന സ്വന്തം ആന്തരികാവയവങ്ങള്‍ കാണാന്‍ സാധാരണയായി അവസരമുണ്ടാകാറില്ല. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീക്ക ം ചെയ്ത സ്വന്തം ഹൃദയം മ്യൂസിയത്തില്‍ വച്ച് കാണാന്‍ അപൂര്‍വ അവസരം ലഭിച്ചിരിക്കുകയാണ് ലണ്ടനില്‍ നിന്നുള്ള ഒരു യുവതിക്ക്.(Transplant patient sees own heart display at museum)
16 വര്‍ഷം മുന്‍പാണ് ഹാംഷെയറിലെ റിങ്വുഡില്‍ നിന്നുള്ള ജെന്നിഫര്‍ സട്ടണ്‍ എന്ന യുവതിക്ക് ഹൃദയശസ്ത്രക്രിയ ചെയ്തത്. 22 ാം വയസില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് സട്ടണ് ഹൃദയത്തിലെ അസുഖം ബാധിക്കുന്നത്. കയറ്റം കയറാനടക്കം തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കിയതോടെ പരിശോധനയും ചികിത്സ തുടങ്ങി. തുടര്‍ന്ന് ജെന്നിഫര്‍ സട്ടന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അങ്ങനെ 2007 ജൂണില്‍ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. പിന്നാലെ തന്റെ ഹൃദയം റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിന് പ്രദര്‍ശനത്തിന് വയ്ക്കാന്‍ സട്ടണ്‍ അനുമതി നല്‍കുകയായിരുന്നു. ഇപ്പോള്‍ ലണ്ടനിലെ ഹോള്‍ബോണിലെ മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കായി ഹൃദയം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Read Also: വീണ്ടും അച്ഛനാകാനൊരുങ്ങി ബോറിസ് ജോൺസൺ; വരുന്നത് എട്ടാമത്തെ കുട്ടി
22 വര്‍ഷം ഈ ഹൃദയമായിരുന്നു എന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാലിപ്പോള്‍ അത് നേരിട്ടുകാണുമ്പോള്‍ അതിശയവും അവിശ്വസനീയവുമായി തോന്നുന്നു. പക്ഷേ ഇത് തന്നെയാണ് യാഥാര്‍ത്ഥ്യം. സട്ടണ്‍ പറയുന്നു. തന്റെ 13ാം വയസില്‍ സട്ടന്റെ അമ്മ ഹൃദയശസ്ത്രക്രിയയ്ക്കിടെ മരിച്ചിരുന്നു.
Story Highlights: Transplant patient sees own heart display at museum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here