കല്യാണത്തിൽ നിന്ന് പിന്മാറി വരൻ മുങ്ങി; 20 കിലോമീറ്റർ സഞ്ചരിച്ച് ആളെ തിരിച്ചെത്തിച്ച് വധു

കല്യാണത്തിൽ മുങ്ങിയ വരബെ 20 കിലോമീറ്റർ സഞ്ചരിച്ച് തിരികെ കൊണ്ടുവന്ന് വധു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. വിവാഹവസ്ത്രത്തിൽ 20 കിലോമീറ്ററോളം സഞ്ചരിച്ച യുവതി വരനെ മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
കഴിഞ്ഞ രണ്ടര വർഷമായി ഇരുവരും പ്രണയത്തിലാണ്. തുടർന്ന് വീട്ടുകാർ ഒത്തുചേർന്ന് ഇരുവരുടെയും വിവാഹം ഉറപ്പിച്ചു. ഞായറാഴ്ച ഭൂതേശ്വർ നാഥ് അമ്പലത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. എന്നാൽ, ഏറെ നേരമായിട്ടും വരൻ വിവാഹപ്പന്തലിലെത്തിയില്ല. ഇതേ തുടർന്ന് യുവതി വരനെ ഫോണിൽ ബന്ധപ്പെട്ടു. ഫോണിൽ സംസാരിക്കുന്നതിനിടെ താൻ അമ്മയെ കൊണ്ടുവരാനായി മറ്റൊരിടത്തേക്ക് പോവുകയാണെന്ന് ഇയാൾ പറഞ്ഞു. ഇത് കേട്ട യുവതിയ്ക്ക് സംശയമായി. ഉടൻ മണ്ഡപം വിട്ട യുവതി 20 കിലോമീറ്റർ സഞ്ചരിച്ച് ബസ് കയറാൻ നിൽക്കുകയായിരുന്ന യുവാവിനെ പിടികൂടി. തുടർന്ന് യുവാവിനെ യുവതി മണ്ഡപത്തിലേക്ക് തിരികെകൊണ്ടുവന്നു. ശേഷം ഇവരുടെ വിവാഹം നടക്കുകയും ചെയ്തു.
Story Highlights: bride chases man running away marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here