Advertisement

വധ ഭീഷണി; മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നല്കി സമീർ വാങ്കഡെ

May 23, 2023
3 minutes Read
Image of Sameer Wankede

തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെ. മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നല്കി. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റ് നടപടികളിൽ നിന്ന് സമീർ വാങ്കഡെയ്ക്ക് സംരക്ഷണം തുടരും. Sameer Wankhede seeks police security citing rise in death threats

ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപണത്തിൽ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ. തനിക്കും ഭാര്യ ക്രാന്തി റെഡ്കറിനും കഴിഞ്ഞ നാല് ദിവസമായി ഭീഷണിയുണ്ടെന്നാണ് സാഹചര്യത്തിൽ മുൻ എൻ.സി.പി ഉന്നത ഉദ്യോഗസ്ഥന്റെ പരാതി. കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതിയിൽ ഉന്നയിക്കുന്നത്. വിവരം ചൂണ്ടിക്കാട്ടി പ്രത്യേക സുരക്ഷ വേണമെന്ന് സമീർ വാങ്കഡെ മുബൈ പൊലിസിനോട് ആവശ്യപ്പെട്ടു.

Read Also: സിബിഐക്ക് മുൻപിൽ ഹാജരായി എൻസിബി മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ

പരാതി നലിയ വിവരം സമീർ വാങ്കഡെ സ്ഥിതികരിച്ചു. വിവരം പൊലീസിനെ അറിയിക്കുകയും വിഷയത്തിൽ കത്തു നൽകുകയും സുരക്ഷ ആവശ്യപ്പെടുകയും ചെയ്‌തെന്ന് വാങ്കഡെ പറഞ്ഞു. സിബിഐ എഫ്ഐആറിനെതിരായ വാങ്കഡെയുടെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചു. തുടർ നടപടികൽ കേസിൽ പൂർത്തിയാകുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്കു പിന്നിലെന്നാണ് വാങ്കഡെയുടെ കോടതിയിൽ അറിയിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടാതെ ക്രിമിനൽ ഗൂഢാലോചനയ്ക്കും ഭീഷണിപ്പെടുത്തിയതിനും ആണ് വാങ്കഡെയ്ക്കും മറ്റു നാലു പേർക്കുമെതിരെയുള്ള സിബിഐ കേസ്.

Story Highlights: Sameer Wankhede seeks police security citing rise in death threats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top