വിശാഖിന്റെ പ്രായം 25ന് പകരം 19; എസ്എഫ്‌ഐ ആള്‍മാറാട്ട കേസില്‍ എഫ്‌ഐആറിലും പിഴവ്

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ട കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പിഴവ്. എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പ്രായം കുറച്ചാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത്. വിശാഖിന് 19 വയസെന്ന് എഫ്.ഐ.ആര്‍. വിശാഖിന്റെ യഥാര്‍ത്ഥ പ്രായം 25 വയസെന്ന് വിദ്യാഭ്യാസ രേഖകളില്‍ പറയുന്നു.
ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ടത്തില്‍ കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു, രണ്ടാം പ്രതിയാണ് എസ്എഫ്‌ഐ നേതാവ് എ.വിശാഖ്. എന്നാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എകഞ ല്‍ ഗുരുരതര പിഴവാണ് കടന്നു കൂടിയത്.വിശാഖിന്റെ പ്രായം കുറച്ച് രേഖപ്പെടുത്തിയാണ് എഫ്. ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്.
വിശാഖിന് പ്രായം 19 വയസെന്ന് എഫ്.ഐ. ആര്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രായം 25 എന്ന് വിദ്യാഭ്യാസ രേഖകള്‍ തെളിയിക്കുന്നു.22 വയസ് കഴിഞ്ഞവര്‍ക്ക് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. ഇത് മറികടക്കാനാണ് മല്‍സരിക്കാത്ത വിശാഖിനെ തിരുകി കയറ്റിയതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പൊലീസ് എകഞലെ പിഴവ് എന്നതാണ് ശ്രദ്ധേയം. മനപ്പൂര്‍വം വരുത്തിയ പിഴവല്ലെന്നാണ് കാട്ടാക്കട പൊലീസിന്റെ വിശദീകരണം. ബി എസ് സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി എന്ന നിലയില്‍ പ്രായം കണക്കാക്കിയപ്പോഴുണ്ടായ തെറ്റാണെന്നാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.
അതേ സമയം ആള്‍മാറാട്ട വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയ തെരഞ്ഞെടുപ്പ് മൂലം ഉണ്ടായ നഷ്ടം ഈടാക്കാന്‍ കേരള സര്‍വകലാശാല നടപടി ആരംഭിച്ചു.ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന് രേഖകള്‍ നല്‍കാന്‍ രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ധനനഷ്ടം കണക്ക് കൂട്ടി ജി.ജെ ഷൈജുവിനും കോളജിനും ഉടന്‍ കത്ത് നല്‍കും. നഷ്ടം ഷൈജുവില്‍ നിന്നും നിന്നും ഈടാക്കണമെന്ന് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
Story Highlights: SFI impersonation case Visakha’s age is 19 instead of 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here