ക്യാൻസർ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി കിംഗ് ഖാൻ

അർബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടൻ ഷാറൂഖ് ഖാൻ. അറുപതുകാരിയായ പശ്ചിമ ബംഗാൾ സ്വദേശിനി ശിവാനി ചക്രവര്‍ത്തി മരിക്കുന്നതിന് മുന്‍പ് ഷാരൂഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കിംഗ് ഖാൻ വിഡിയോ കോളിലൂടെയാണ് ശിവാനി ചക്രവർത്തിയുടെ മുന്നിലെത്തിയത്. (Shah Rukh Khan Fulfils Dying Fan’s LAST Wish)
ഷാരൂഖ് ഖാന്റെ കടുത്ത ആരാധികയാണ് ശിവാനി ചക്രവര്‍ത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്യാൻസർ ചികിത്സയിലാണ് ഈ അറുപതുകാരി. ഷാരൂഖ് ഖാനെ നേരില്‍ കാണണമെന്നുളളതാണ് അവസാന ആഗ്രഹമെന്നും, തന്റെ അടുക്കളയില്‍ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നല്‍കണമെന്നും ശിവാനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
‘ എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി. ഇനി ഞാന്‍ അധികകാലം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു ആഗ്രഹമുണ്ട്, അതിനെ എന്റെ അവസാന ആഗ്രഹമെന്ന് വിളിക്കാം. ഷാരൂഖ് ഖാനെ നേരിട്ടുകാണണം. കൂടാതെ അദ്ദേഹത്തിന് എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ബംഗാളി ഭക്ഷണം നല്‍കണം. അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു- ശിവാനി പറഞ്ഞു.
ഇതിന് പിന്നാലെയാണ് ആരാധകനെ ഞെട്ടിച്ച് കിംഗ് ഖാൻ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കുമെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമെന്നും ഷാറൂഖ് ഉറപ്പ് നൽകി.ഏകദേശം 30 മിനിറ്റിലധികം ഇരുവരും സംസാരിച്ചു. ക്യാൻസറിന്റെ അവസാന സ്റ്റേജിലായ ഇവർക്ക് സാമ്പത്തിക സഹായവും നടൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷാറൂഖിന്റെ ഫാൻസ് പേജ് ട്വീറ്റ് ചെയ്തു. വിഡിയോ കോളിന്റെ സ്ക്രീൻ ഷോർട്ട് ഫാൻസ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാണ്.
Story Highlights: Shah Rukh Khan Fulfils Dying Fan’s LAST Wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here