കെ റെയില്‍ ട്രെയിന്‍ നാടിന്റെ വികാസമെന്ന് പുതിയ തലമുറ തിരിച്ചറിയുന്നു; സന്ദീപാനന്ദഗിരി

കെ റെയില്‍ പോലുള്ള അതിവേഗ ട്രെയിന്‍ നാടിന്റെ വികാസമെന്ന് പുതിയ തലമുറ തിരിച്ചറിയുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി. കെ റെയില്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലെ കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടുവിട്ട് നില്‍ക്കാതെ വൈകുന്നേരങ്ങളില്‍ തിരികെ വീട്ടിലെത്താമായിരുന്നുവെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.(Swami Sandeepanandagiri about K Rail)
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കെ റെയില്‍ പോലുള്ള അതിവേഗ ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 10 മിനുട്ട് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കില്‍ അകലങ്ങളില്ലാതെ കേരളത്തിലെ ഏത് കോളേജുകളിലും സ്‌ക്കൂളുകളിലും നമ്മുടെ കുട്ടികള്‍ക്ക് വീട് വിട്ട് നില്ക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടില്‍ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാന്‍ കഴിയില്ലേ?
കേരളത്തിന്റെ പുതിയ തലമുറ ഇത് തിരിച്ചറിയുന്നു.
”നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന്.’
Story Highlights: Swami Sandeepanandagiri about K Rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here