Advertisement

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി; പ്രതി യുപി സ്വദേശി

May 23, 2023
3 minutes Read

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. കഴിഞ്ഞ മാർച്ച് 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്.(UP Man booked for threatening to kill Rahul gandhi)

Read Also: 97 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും

ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. ലല്ലൻ കുമാഖിന്റെ ഫോണിൽ വിളിച്ച മനോജ് രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Story Highlights: UP Man booked for threatening to kill Rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top