വിഷു ബമ്പർ ഭാഗ്യശാലിയെ ഇന്നറിയാം; ഒന്നാം സമ്മാനം 12 കോടി രൂപ, കയ്യിൽ ഇത്രയും കിട്ടും

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ ലോട്ടറി ഫലം ഇന്നറിയാം. ഉച്ചകഴിഞ്ഞു രണ്ടുമണിക്കു നറുക്കെടുപ്പ് നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. (Vishu Bumper Lottery Result 2023).
VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് വിഷു ബമ്പർ ലോട്ടറി പുറത്തിറക്കിയിരുന്നത്. ടിക്കറ്റ് വില 300 രൂപയാണ്. നേരത്തെ വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു. ഇക്കുറി ഇത് 12 കോടിയായി ഉയർത്തുകയായിരുന്നു. ഒന്നാം സമ്മാനത്തിന് അർഹനാകുന്ന ഭാഗ്യശാലിക്ക് ഏഴുകോടി 20 ലക്ഷം രൂപ കൈയ്യിൽ കിട്ടും.
ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
സമ്മാനമടിച്ചാൽ എന്ത് ചെയ്യണം ?
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
Story Highlights: Kerala Vishu Bumper Lottery result today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here