കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഐപിസി 354 വകുപ്പ് ചുമത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
ബസ് ഡ്രൈവര്‍ ലൈംഗികമായി അതിക്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി. ഡ്രൈവര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ബസിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം.
Read Also: കടുത്തുരുത്തിയില്‍ മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി
കോഴിക്കോട്-മാനന്തവാടി ബസില്‍ ഇന്നലെ രാത്രി 11 മണിയോടെ കുന്നമംഗലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടെയാണ് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.
Story Highlights: KSRTC driver arrested for sexual assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here