കടുത്തുരുത്തിയില്‍ മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി

കോട്ടയം കടുത്തുരുത്തിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും വാവ സുരേഷാണ് പാലക്കരയില്‍ നിന്ന് പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് പാമ്പിന് കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ഇന്നലെ രാത്രിയോടെയാണ് പറമ്പിലെ വാഴത്തോട്ടത്തില്‍ നിന്ന് പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ വാവ സുരേഷിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുലര്‍ച്ചയോടെ വാവ സുരേഷ് തിരുവനന്തപുരത്ത് നിന്ന് കടുത്തുരുത്തിയിലെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിന് കുഞ്ഞുങ്ങളെ അടുത്തുള്ള വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights: Vava Suresh catches Snake from Kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here