യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ പങ്കെടുക്കും

തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പൊതുസമ്മേളനം നടക്കും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വൈകിട്ട് മൂന്നു മണിക്കാണ് പൊതുസമ്മേളനം. ഒരു ലക്ഷത്തിലധികം യുവാക്കൾ പൊതുസമ്മേളനത്തിന്റെ ഭാഗമായി പങ്കെടുക്കും. പൊതുസമ്മേളനത്തിൽ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ( DK Shivakumar will attend Youth Congress State Convention ).
Read Also: പൊലീസിലെ കാവിവത്ക്കരണം സർക്കാർ അനുവദിക്കില്ല: താക്കീതുമായി ഡി.കെ ശിവകുമാർ
കൂടാതെ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എന്നിവർ പങ്കെടുക്കും. നാളെയാണ് പ്രതിനിധി സമ്മേളനം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
തിരിച്ചുവരവിന് ഒരുങ്ങുന്ന കോൺഗ്രസിന് മുതൽക്കൂട്ടാകുന്ന ചർച്ചകൾ യൂത്ത് കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സംഘടനാ വിഷയങ്ങളും പ്രതിനിധി സമ്മേളനത്തിൽ ചർച്ചയാകും. ഇന്നലെ സമ്മേളനത്തോടനുബന്ധിച്ച് പഴയകാല പ്രവർത്തകരുടെ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.
Story Highlights: DK Shivakumar will attend Youth Congress State Convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here