വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയുടെ അനിശ്ചിതകാല സമരം ഇന്ന് നാലാം ദിനം

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ അനിശ്ചിതകാല സമരം തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലെ സമരം ഇന്ന് നാലാം ദിനമാണ്. ( harshina strike enters 4th day )
50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുക, ആരോഗ്യമന്ത്രി വാഗ്ദാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവിശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു.നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒൻമ്പത് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.വിഷയവുമായി ബന്ധപ്പെട്ട് ഇതിന് മുൻമ്പ് ഹർഷിന നടത്തിയ സമരം ആരോഗ്യമന്ത്രി ഇടപെട്ടതിനെ തുടർന്നാണ് അവസാനിപ്പിച്ചത്.
Story Highlights: harshina strike enters 4th day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here