Advertisement

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

May 25, 2023
2 minutes Read
Image of Karunya Plus Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ( KN471) ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് തിരുവനന്തപുരം ഗോർക്കി ഭവാനിലാണ് നറുക്കെടുപ്പ് 40 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി ടിക്കറ്റ് നിരക്ക്. എല്ലാ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കായി പുറത്തിറക്കുന്നത്. Karunya Plus KN471 lottery results

ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയുമാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും അഞ്ചാം സമ്മാനം ആയിരം രൂപയുമാണ്. ആറും ഏഴും സമ്മാനമായി 500, 100 രൂപ വീതം ലഭിക്കും.

Read Also: 12 കോടി ഈ നമ്പറിന്; വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവൺമെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

Story Highlights: Karunya Plus KN471 lottery results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top