തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പൊള്ളലേൽപ്പിച്ചു

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പൊള്ളലേൽപ്പിച്ചു.ഹോസ്റ്റൽ മുറിയിൽ വെച്ചാണ് ആന്ധ്രപ്രദേശ് സ്വദേശി ദീപികയ്ക്ക് പൊള്ളലേറ്റത്. ആന്ധ്രപ്രദേശ് സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയാണ് ക്രൂരമായി ഉപദ്രവിച്ചത്. ഇരുവരും കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. സംഭവത്തിന് പിന്നാലെ പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകി. Student burnt classmate in Thiruvananthapuram
ശേഷം വിദ്യാർത്ഥിനി ആന്ധ്രയിലെത്തി വിദഗ്ധ ചികിത്സ തേടി. പരാതിയിൽ കോളേജ് ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്. നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ പരാതി കോളേജ് അധികൃതർ തിരുവല്ലം പോലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാർത്ഥി യുവജന സംഘനകൾ കോളേജിന് മുന്നിൽ പ്രതിഷേധം നടത്തി.
നാലു വർഷമായി ഒരുമിച്ചു താമസിക്കുന്ന വിദ്യാർത്ഥിനികളാണ് രണ്ടു പേരും എന്ന് തിരുവല്ലം SHO രാഹുൽ രവീന്ദ്രൻ പ്രതികരിച്ചു. ഇവർക്കിടയിൽ മുൻപ് തന്നെ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. മാതാവിനെ അവഹേളിച്ചത് മൂലമുണ്ടായ വാക്കു തർക്കമാണ് ഉപദ്രവത്തിന് കാരണമായത്. ഇന്റക്ഷൻ കുക്കറിൽ സ്റ്റീൽ പാത്രം ചൂടാക്കി പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു. മൊബൈൽ ചാർജർ കൊണ്ട് തലയ്ക്കും അടിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് നേരെ അക്രമം; രോഗി അറസ്റ്റിൽ
പ്രതിയായ വിദ്യാർത്ഥിനി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആന്ധ്ര സ്വദേശി ലോഹിതയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Story Highlights: Student burnt classmate in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here