സൂഫി ഗസലുകളും ഖവ്വാലികളും നിറയുന്ന ‘കലാം ഇ ഇശ്ഖി’ൽ പങ്കെടുക്കാനായി സൂഫി ഗായകരായ സമീർ ബിൻസിയും സംഘവും ദമ്മാമിൽ

പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസിയും സംഘവും ദമ്മാമിലെത്തി. ഇന്ന് സൈഹാത്ത് റിദ റിസോർട്ടിൽ അരങ്ങേറുന്ന സൂഫി ഗസലുകളും ഖവ്വാലികളും നിറയുന്ന ‘കലാം ഇ ഇശ്ഖി’ൽ പങ്കെടുക്കാനാണ് ഇവർ ദമ്മാമിൽ എത്തിയത്.
മലബാർ ഹെറിറ്റേജ് കൗൺസിൽ ദമ്മാം ചാപ്റ്ററാണ് ‘കലാം ഇ ഇശ്ഖ്’ ഒരുക്കുന്നത്. മിസ്റ്റിക് കാവ്യാലാപനത്തിൽ ജനങ്ങളുടെ ഹൃദയം കവർന്ന പ്രശസ്ത ഗായകൻ സമീർ ബിൻസിക്കൊപ്പം ഇമാം മജ്ബൂറും സംഘാംഗങ്ങളായ മറ്റു പ്രതിഭകളും അകമ്പടി ചേരും. പ്രശസ്തമായ ഗസലുകളും ഖവ്വാലികളും ഇച്ച മസ്താന്റെ വിരുത്തങ്ങളും ഇവർ
അവതരിപ്പിക്കും.
പരിപാടിയോടനുബന്ധിച്ച് മലബാർ സ്ട്രീറ്റ് ഫെസ്റ്റിന്റെ ഭാഗമായി സ്ട്രീറ്റ് ഫെസ്റ്റിൽ തട്ടുകട, ദോശ കോർണർ, ചായക്കട, നാടൻ കടികൾ, കൂൾബാർ, ആഭരണശാല, തുണിക്കട, മെഹന്തി കോർണർ, പുസ്തകശാല തുടങ്ങിയ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലെ ഗസൽ, ഖവാലി പ്രേമികൾക്ക് ഇത് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് സംഘടകർ പറഞ്ഞു.
Story Highlights: Sufi singer Sameer Binsi and his group in Dammam for Music Show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here