നീണ്ട പരിശ്രമം ഫലം കണ്ടു; മലപ്പുറത്ത് ട്രക്കിംഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി

നീണ്ട പരിശ്രമത്തിനൊടുവിൽ മലപ്പുറത്ത് മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ഇവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്. (Two people stuck in mountain while trekking in Malappuram were rescued)
കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ മൂന്നുപേർ ചേർന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. ഇന്ന് വൈകുന്നേരത്താണ് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മലയിൽ കുടുങ്ങിയത്ത്. കരുവാരക്കുണ്ടിൽ മലയിൽ ലാണ് കുടുങ്ങിയത്. വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.
മലപ്പുറത്ത് മലയിൽ കുടുങ്ങിയവരെ കണ്ടെത്തി; താഴെ എത്തിക്കാൻ തീവ്ര ശ്രമംRead Also:
കരുവാരക്കുണ്ട് സ്വദേശികൾ യാസീം, അഞ്ജൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്. അതിൽ മൂന്നാമനായ ഷംനാസിന് മാത്രമാണ് മാത്രമാണ് തിരികെ വരാൻ സാധിച്ചത്. തുടർന്ന്, അദ്ദേഹം ബാക്കിയുള്ളവർ മലയിൽ കുടുങ്ങിയതായി നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.
Story Highlights: Two people stuck in mountain while trekking in Malappuram were rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here