തീരസംരക്ഷണത്തിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളുമായി ജനകീയ സംവാദം; ട്വന്റിഫോര്‍ കണക്ടിന് തൃശൂരില്‍ ഗംഭീര സ്വീകരണം

ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ കണക്ട് റോഡ് ഷോയ്ക്ക് തൃശ്ശൂരില്‍ ആവേശകരമായ സ്വീകരണം. ഇന്നത്തെ പര്യടനം കൊടുങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ച് ചാവക്കാട് സമാപിച്ചു. കടലെടുക്കുന്ന തീരങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ തീരസംരക്ഷണത്തിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ആണ് ഉയര്‍ന്നത്. (24 connect debate at Chavakkad Thrissur )
സമൂഹത്തില്‍ സഹായമാവശ്യമുള്ളവരെയും സഹായം നല്‍കാന്‍ മനസുള്ളവരെയും ഒരുകുടക്കീഴില്‍ അണിനിരത്തുന്ന 24 കണക്റ്റിന്റെ പ്രചാരണ ജാഥ പതിനൊന്നാം ദിവസം പിന്നിട്ടു. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ വിവിധ വേദികളില്‍ ആവേശം സൃഷ്ടിച്ചാണ് പൂരങ്ങളുടെ നാട്ടിലേക്ക് പ്രവേശിച്ചത്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലും ചാവക്കാടും ആയിരുന്നു സ്വീകരണം. ഫ്‌ലവേഴ്‌സ് ടോപ്പ് സിങേഴ്‌സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പ്രകടനം കാണികളെ ഇളക്കിമറിച്ചു.
സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും നടന്നു. ഇന്നത്തെ പര്യടനം ചാവക്കാട് സമാപിച്ചു. കടലെടുക്കുന്ന തീരങ്ങള്‍ എന്ന വിഷയത്തില്‍ 24ലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം നയിച്ച ജനകീയ സദസ്സ് തീര മേഖലയുടെ പൊള്ളുന്ന അനുഭവങ്ങള്‍ക്ക് നേര്‍സാക്ഷ്യമായി. പട്ടയം ഉണ്ടായിട്ടും ഭൂമി കടലെടുത്തു പോയ നിരവധി പേരുടെ ദുരിത ജീവിതങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധക്ഷണിക്കുന്നതായി സംവാദം. തീരസംരക്ഷണത്തിനുള്ള ശാസ്ത്രീയ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചകളില്‍ ഉയര്‍ന്നു. നാളെയും തൃശ്ശൂര്‍ ജില്ലയില്‍ 24 കണക്റ്റിന്റെ റോഡ് ഷോ തുടരും. കുന്നംകുളം , തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട്, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് സ്വീകരണ പരിപാടികള്‍.
Story Highlights: 24 connect debate at Chavakkad Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here