Advertisement

വക്കം ഖാദര്‍ ദേശീയ പുരസ്കാരം എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

May 26, 2023
Google News 3 minutes Read
The Chief Minister presented the Vakkam Khader National Award to MA Yousafali

വക്കം ഖാദര്‍ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. മതസൗഹാര്‍ദ്ദത്തിനും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആഗോളതലത്തില്‍ നല്‍കിയ സംഭാവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം.(Pinarayi Vijayan presented the Vakkam Khader National Award to MA Yousafali)

Read Also: ഇന്ത്യ കുതിക്കുന്നു, പ്രധാനമന്ത്രിക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്; അനിൽ ആന്റണി

വക്കം ഖാദറിന്‍റെ ഓര്‍മ്മയ്ക്കായി ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരുന്നത്. മെയ് 25നായിരുന്നു വക്കം ഖാദറിൻ്റെ 106 ആം ജന്മവാർഷികം. ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എം. ഇക്ബാല്‍, ട്രഷറര്‍ ബി.എസ്.ബാലചന്ദ്രന്‍, കിംസ് ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ് അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.

Story Highlights: Pinarayi Vijayan presented the Vakkam Khader National Award to MA Yousafali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here