Advertisement

‘മുഖ്യമന്ത്രി അഴിമതി സർവ്വകലാശാലയുടെ വൈസ് ചാൻസലർ; കേരളത്തിൽ സുരക്ഷിതത്വം ഇല്ല’; വിഡി സതീശൻ

May 26, 2023
Google News 2 minutes Read
Images of Pinarayi Vijayan and VD Satheeshan

കേരളം മുഖ്യമന്ത്രി അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലർ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയോട് ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞോ എന്നും അദ്ദേഹത്തെ ആരോപണം ഉയർത്തി. മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം എല്ലാവരിലും ചിരിയുളവാക്കുന്നു എന്ന് പറഞ്ഞ സതീശൻ സ്വന്തം ഓഫീസിൽ നടക്കുന്ന അഴിമതി പറയാതെ വില്ലേജ് ഓഫീസിലെ അഴിമതിയെ കുറിച്ച് അദ്ദേഹം പറയുന്നു എന്ന് വ്യക്തമാക്കി. VD Satheeshan on Kerala CM Pinarayi Vijayan

ജൂൺ അഞ്ചിന് നടക്കുന്ന സമരത്തിൽ ഒരു എഐ ക്യാമെറക്കും കേടുപാടുകൾ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എ ഐ ക്യാമറ മറയ്ക്കുന്ന രൂപത്തിലായിരിക്കില്ല സമരം. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതായി പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Read Also: കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യം; സോൺടക്ക് കരാർ വീണ്ടും നീട്ടി നല്കാൻ കോപ്പറേഷൻ തീരുമാനം

വ്യാപാരിയുടെ അരുംകൊലയിൽ പ്രതികരണം നടത്തിയ വി ഡി സതീശൻ കേരളത്തിൽ സുരക്ഷിതത്വമില്ലെന്ന് ആരോപണം ഉയർത്തി. ട്രെയിൻ കത്തിച്ച പ്രതി പിന്നീടും സുരക്ഷിതമായി ആ ട്രെയിനിൽ തന്നെ സഞ്ചരിച്ചു. എന്നിട്ടും ഒരു പരിശോധന നടന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി ജില്ലാ കമ്മിറ്റികളെന്ന് പറഞ്ഞു. കൂടാതെ, പൊലീസ് തലപ്പത്ത് ചേരിതിരിഞ്ഞ് അടി നടക്കുന്നേനും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: VD Satheeshan on Kerala CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here