Advertisement

‘നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും നിങ്ങൾക്ക് അനുയോജ്യനായ വ്യക്തി ചെയ്യില്ല’; ആശിഷ് വിദ്യാർത്ഥിയുടെ മുൻ ഭാര്യയുടെ പോസ്റ്റ് ചർച്ചയാകുന്നു

May 27, 2023
4 minutes Read
ashish vidyarthi first wife instagram post

തെന്നിന്ത്യൻ താരം ആശിഷ് വിദ്യാർത്ഥിയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ആശിഷിന്റെ ആദ്യ ഭാര്യുടെ സോഷ്യൽ മീഡിയ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ നിരവധി വാചകങ്ങളാണ് ആദ്യ ഭാര്യ രജോഷി പങ്കുവച്ചിരിക്കുന്നത്. ( ashish vidyarthi first wife instagram post )

‘നിങ്ങൾക്ക് അനുയോജ്യനായ വ്യക്തി ഒരിക്കലും അയാൾക്ക് നിങ്ങൾ ആരാണെന്ന് സംശയം തോന്നിക്കുന്ന പ്രവൃത്തികൾ ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല. ഓർമിക്കുക’- ഇതാണ് പങ്കുവച്ച് വാചകങ്ങളിലൊന്ന്. മറ്റൊന്ന് ഇങ്ങനെ – ‘നിങ്ങളുടെ മനസിൽ നിന്ന് സംശയവും ആലോചനകളും കടന്നുപോകട്ടെ. അതിന് പകരം വ്യക്തതയും സമാധാനവും കൈവരട്ടെ. നീ ശക്തയായി തന്നെ നിന്നു. ഇനി അനുഗ്രഹങ്ങൾ സ്വീകരിക്കേണ്ട സമയമാണ്. നീ അത് അർഹിക്കുന്നു’.

സ്വന്തം ചിത്രം പങ്കുവച്ച് മറ്റൊരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട് -‘ ജീവിതമാകുന്ന പ്രഹേളികയിൽ ആശയക്കുഴപ്പത്തിലാകരുത്’.

നടി ശകുന്തള ബരുവയുടെ മകളാണ് നടിയായ രജോഷ് ബരുവ. 23 വർഷമായി വിവാഹജീവിതം നയിച്ച രജോഷിയും ആശിഷും 2021 ലാണ് വിവാഹമോചിതരാകുന്നത്. തുടർന്ന് 2023 ലാണ് ആശിഷ് രൂപാലി ബരുവയുമായി വിവാഹിതനാകുന്നത്.

Story Highlights: ashish vidyarthi first wife instagram post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top