എഞ്ചിനീയര്‍മാര്‍ മുതല്‍ ക്യാബിന്‍ ക്രൂ വരെ; നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫ്‌ളൈ ദുബായി എയര്‍ലൈന്‍

നൂറിലധികം ജോലി ഒഴിവുകള്‍ നികത്താനൊരുങ്ങി ഫ്‌ളൈ ദുബായി എയര്‍ലൈന്‍. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആയിരത്തോളം പുതിയ ജീവനക്കാരെയാണ് ഫ്‌ളൈ ദുബായി എയര്‍ലൈന്‍ നിയമിക്കാന്‍ പോകുന്നത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ വിവിധയിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.(Flydubai Airline announces hundreds of job vacancies)
ജോലി ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 1120 ജീവനക്കാരെയാണ് ആദ്യം നിയമിക്കുന്നത്. ദുബായി ആസ്ഥാനമായുള്ള ലോ കോസ്റ്റ് കാരിയറായ ഫ്‌ളൈ ദുബായി ഈ വര്‍ഷം ഇതുവരെ 800ലധികം പുതിയ ജീവനക്കാരെയാണ് നിയമിച്ചത്. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനങ്ങള്‍.
Read Also: 14ാം വയസില്‍ ഫോട്ടാഗ്രാഫറായി ജോലി, വിജയകരമായ പ്രൊഫഷണല്‍ യാത്രയുടെ വഴിയില്‍ കാസര്‍ഗോഡുകാരന്‍
യുഎഇയ്ക്ക് പുറത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റ് ഓണ്‍ലൈന്‍ ആയിട്ടാകും നടക്കുക. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും. ഇതിനായി ഫ്‌ളൈ ദുബായി എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഒരു വര്‍ഷത്തിനിടെ എയര്‍ലൈന്‍ നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവാണിതെന്ന് അധികൃതര്‍ പറഞ്ഞു.
Read Also: യുഎഇ വിസിറ്റ് വീസ നിയമം; നിങ്ങൾ അറിയേണ്ട 6 മാറ്റങ്ങൾ
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ നിയമനങ്ങളില്‍ 24 ശതമാനം വര്‍ധനവാണ് ഫ്‌ളൈ ദുബായി വരുത്തിയിട്ടുള്ളത്. 136രാജ്യങ്ങളില്‍ നിന്നുളളവരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. നിലവിലുള്ള 4918 തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 5774ല്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Story Highlights: Flydubai Airline announces hundreds of job vacancies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here