ജർമ്മൻ റെയിൽ കമ്പനി,പ്രവർത്തനം ആഗോള തലത്തിൽ; ഇന്ത്യാക്കാരായ ജീവനക്കാർക്ക് വേണ്ടി രംഗത്ത്

ജർമ്മനിയിലെ ഡൂഷെ ബാൺ (Deutshe Bahn) എന്ന റെയിൽ കമ്പനി ഇന്ത്യാക്കാരായ ലോക്കോ പൈലറ്റുമാരെ തിരയുന്നു. തങ്ങളുടെ ലോകമാകെയുള്ള പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഇന്ത്യൻ വിപണിയിൽ കൺസൾട്ടൻസി പ്രവർത്തനം അടക്കം ലക്ഷ്യമിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്.
നിലവിൽ ജർമ്മനിയിൽ ലോക്കോ പൈലറ്റുമാർക്ക് വലിയ ക്ഷാമമാണെന്നും ഇന്ത്യയിൽ നിന്നുള്ള ആളുകളെ ആഗോള തലത്തിൽ തങ്ങളുടെ പദ്ധികളിൽ പങ്കാളികളാക്കാനാണ് ശ്രമമെന്നും കമ്പനി സിഇഒ നികോ വാർബനോഫ് വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനിയിലെ ആകെ ഇന്ത്യൻ തൊഴിലാളികളിൽ ആറിലൊന്ന് വരുന്ന 100 ഓളം പേരെ ആഗോള തലത്തിൽ വ്യത്യസ്ത ചുമതലകളിലേക്ക് മാറ്റിയിട്ടുണ്ട്. യു.പിയിലെ ഗാസിയാബാദിൽ നിന്നടക്കം ജീവനക്കാരെ കമ്പനിയിൽ നിയമിച്ചതായും അദ്ദേഹം ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
ഇന്ത്യയിലെ ആദ്യ റാപിഡ് റെയിൽ ട്രാൻസിറ്റ് സർവീസ് കരാറെടുത്ത കമ്പനിയാണിത്. 2022 ജൂലൈയിൽ ദില്ലി – ഗാസിയാബാദ് – മീററ്റ് റെയിൽപ്പാതയുടെ കരാർ 12 വർഷത്തേക്കാണ് ഡിബി സ്വന്തമാക്കിയത്. ആയിരം കോടിയുടേതാണ് കരാർ.
Story Highlights : Deutsche Bahn sources loco pilots from India for its global projects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here