പ്രണയമല്ല ജീവിതമെന്ന് മനസിലാക്കാന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു’; 16ാം വയസില്‍ തുടങ്ങിയ പ്രണയത്തെ കുറിച്ച് ശ്രുതി രാമചന്ദ്രന്‍

പതിനാറാം വയസില്‍ തുടങ്ങിയ പ്രണയ ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി രാമചന്ദ്രന്‍. ചെറുപ്പം മുതലേ അറിയുന്ന ഫ്രാന്‍സിസ് തോമസിനെയാണ് ശ്രുതി ജീവിത പങ്കാളിയാക്കിയത്. പ്രണയ ബന്ധം എത്തരത്തിലാണെങ്കിലും അത് തുറന്ന് സംസാരിക്കാനുള്ള വേദിയായി കുടുംബം മാറണമെന്നും കമ്മ്യൂണിക്കേഷനാണ് കുടുംബബന്ധങ്ങള്‍ മികച്ചതാക്കി മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ശ്രുതി പറഞ്ഞു.(Shruti Ramachandran about her love marriage)
‘ഫ്രാന്‍സിസും ഞാനും പതിനാറാം വയസിലാണ് കണ്ടുമുട്ടിയത്. ഒരുമിച്ച് വളര്‍ന്നതുകൊണ്ടുതന്നെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം അറിയാമായിരുന്നു. പ്രണയവും ഞങ്ങള്‍ക്കൊപ്പം വളര്‍ന്നെങ്കിലും പ്രണയിക്കുന്ന സമയത്തെ ജീവിതമല്ല ഒരുമിച്ച് ജീവിച്ചുതുടങ്ങുമ്പോള്‍ എന്ന് വിവാഹ ശേഷം തിരിച്ചറിഞ്ഞു. അതിന്റേതായ കുഴപ്പങ്ങളൊക്കെ ഉണ്ടെങ്കിലും അത് ക്ഷമയോടെ മനസിലാക്കി ജീവിക്കണം. അത്രയും അറിയുന്ന ആളാണെങ്കില്‍ പോലും വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ പരസ്പരം മനസിലാക്കിക്കൊണ്ടിരുന്നു. ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നതിന്റെ കാരണവും അതാണ്. ക്ഷമയാണ് ഒരു ബന്ധത്തില്‍ ഏറ്റവും പ്രധാനം.
Read Also: 60-ാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം മംഗല്യം
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം പ്രണയത്തിലും പ്രധാനമാണ്. എല്ലാവരും പരസ്പരം നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതോടെ പ്രശ്‌നങ്ങള്‍ ഒരുപാട് കുറയും. എന്റെ അച്ഛനും അമ്മയും എന്റെ കുടുംബത്തില്‍ വില്ലന്മാരായിരുന്നില്ല. ഫ്രാന്‍സിസിന്റെ കാര്യം വീട്ടില്‍ പറഞ്ഞപ്പോഴാണ് അത് ഞാന്‍ തിരിച്ചറിഞ്ഞത്’. ശ്രുതി രാമചന്ദ്രന്‍ ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Story Highlights: Shruti Ramachandran about her love marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here