60-ാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം മംഗല്യം

നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസിൽ വീണ്ടും വിവാഹിതനായി. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാർഥിയുടെ ഇപ്പോഴുള്ള ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊൽക്കത്തയിൽ ഫാഷൻ സ്‌റ്റോർ നടത്തുകയാണിവർ.
ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേർന്ന് റിസപ്ഷനും നടത്തി. വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേർക്കും നിർബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്ക്രീനിൽ വില്ലനാണെങ്കിലും ജീവിതത്തിൽ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി കൂട്ടിച്ചേർത്തു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളിൽ ആശിഷ് വിദ്യാർത്ഥി അഭിനയിച്ചിട്ടുണ്ട്. നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയെയാണ് അദ്ദേഹം നേരത്തെ വിവാഹം കഴിച്ചത്. ഇതിനോടകം തന്നെ 11 ഭാഷകളിലായി 300ലധികം സിനിമകളിൽ ആശിഷ് വിദ്യാർത്ഥി അഭിനയിച്ചു കഴിഞ്ഞു. 1995-ൽ തന്റെ ആദ്യ ചിത്രമായ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കി.
Story Highlights: Ashish Vidyarthi gets married again, ties the knot with Rupali Barua at 60
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here