കമ്പം ടൗണില്‍ നിന്ന് കേരള വനാതിര്‍ത്തിയിലേക്ക് കടന്ന് അരിക്കൊമ്പന്‍; കമ്പത്ത് നിരോധനാജ്ഞ 30 വരെ

കമ്പം ബൈപ്പാസില്‍ നിന്ന് ദേശീയപാതയും മുറിച്ചു കടന്ന് കേരള വനാതിര്‍ത്തി ദിശയിലേക്ക് കടന്ന് അരിക്കൊമ്പന്‍ കാട്ടാന. തമിഴ്‌നാട് വനംമന്ത്രി നാളെ കമ്പത്തെത്തും. കമ്പത്ത് മുപ്പതാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നാളെ പുലര്‍ച്ചെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കും. ആനയെ മയക്കുവെടി വയ്ക്കാനാണ് നീക്കം. മേഖമല സിസിഎഫിനാണ് ഇതിനായുളള ചുമതല.
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിച്ചാല്‍ മേഘമല ഭാഗത്തേക്കാകും തുറന്നുവിടുക. കൊമ്പനെ പിടികൂടി മേഘമല വെള്ളിമലയിലെ വരശ്‌നാട് താഴ്‌വരയിലേക്ക് മാറ്റും. പൊള്ളാച്ചി ടോപ് സ്റ്റേഷനില്‍ നിന്ന് കുങ്കി ആനകളെ ഉള്‍പ്പെടെ കമ്പത്ത് എത്തിച്ചു.
Read Also: തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു
ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരും സജ്ജരായിയിട്ടുണ്ട്. ദേശീയപാതയും മുറിച്ചു കടന്ന് കേരള വനാതിര്‍ത്തി ദിശയിലേക്ക് അരിക്കൊമ്പന്‍ സഞ്ചരിക്കുന്ന സാഹചര്യത്തില്‍ ദൗത്യം പരാജയപ്പെടാനുള്ള സാധ്യതയും വനംവകുപ്പ് മുന്നില്‍ കാണുന്നുണ്ട്.ഡോ കലൈവണന്‍, ഡോ പ്രകാശ് എന്നിവരാണ് അരിക്കൊമ്പന്‍ ദൗത്യ സംഘത്തിലുള്ളത്. കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെയും എത്തിച്ചു.
Story Highlights: Arikomban crosses from Kambam town to Kerala forest border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here