Advertisement

അരിക്കൊമ്പന്‍ കാടുകയറി; തത്ക്കാലം മയക്കുവെടി വയ്ക്കില്ല

May 28, 2023
2 minutes Read
Arikomban returns to forest area

കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും.(Arikomban returns to forest area)

അരിക്കൊമ്പന്‍ കാടുകയറിയെങ്കിലും ദൗത്യ സംഘവും കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. അതേസമയം ഏതെങ്കിലും സാഹചര്യത്തില്‍ അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്കിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള നീക്കങ്ങളിലേക്ക് വനംവകുപ്പ് കടക്കും.

Read Also: അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; പത്ത് പേര്‍ക്ക് പരുക്ക്

മയക്കുവെടി വച്ച് പിടിച്ചാല്‍ മേഘമല ഭാഗത്തേക്കാകും ആനയെ തുറന്നുവിടുക. കൊമ്പനെ പിടികൂടി മേഘമല വെള്ളിമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റും. പൊള്ളാച്ചി ടോപ് സ്റ്റേഷനില്‍ നിന്നാണ് ഇതിനായി കുങ്കി ആനകളെ കമ്പത്ത് എത്തിച്ചിരിക്കുന്നത്.ഡോ കലൈവണന്‍, ഡോ പ്രകാശ് എന്നിവരാണ് അരിക്കൊമ്പന്‍ ദൗത്യ സംഘത്തിലുള്ളത്. കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെയും എത്തിച്ചു.

Story Highlights: Arikomban returns to forest area

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top