Advertisement

നിയമസഭാ കൈയ്യാങ്കളി കേസ്: ബിജിമോളുടെയും ഗീതാഗോപിയുടെയും ഹര്‍ജിയെ എതിര്‍ത്ത് കോണ്‍ഗ്രസ്

May 29, 2023
Google News 1 minute Read
Congress opposes Bijimol and Geethagopi's petition

നിയമസഭാ കൈയ്യാങ്കളി കേസിൽ ബിജിമോളുടെയും ഗീതാഗോപിയുടെയും ഹര്‍ജിയെ എതിര്‍ത്ത് കോണ്‍ഗ്രസ്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെയാണ് കോൺഗ്രസ് എതിര്‍ത്തത്. ഹര്‍ജി പരിഗണിക്കും മുമ്പ് തങ്ങളുടെ ഭാഗവും കേള്‍ക്കണമെന്ന് ആവശ്യം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഇത് അനുവദിക്കരുതെന്ന മുന്‍ എം.എല്‍.എമാരുടെ വാദം കോടതി തള്ളി. അടുത്ത മാസം 12ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. എതിര്‍പ്പുള്ളവര്‍ക്ക് അന്ന് ഉന്നയിക്കാമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി പരിഗണിച്ചത്.

Story Highlights: Congress opposes Bijimol and Geethagopi’s petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here