അഭിഭാഷക ചമഞ്ഞും റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്തും തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ. തൃശൂര്‍ കോ-ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് ബാബുവിന്‍റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി.പിയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. ( financial fraud; DySP’s wife Nusrath arrested ).
ഹൈക്കോടതിയിലെ അഭിഭാഷകയാണെന്ന് പറഞ്ഞും റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്തുമാണ് പ്രധാനമായും ഇവർ തട്ടിപ്പ് നടത്തുന്നത്. തൃശ്ശൂരിലെ വീട്ടിൽ നിന്നാണ് നുസ്രത് പിടിയിലായത്. കേസ് നടത്തിപ്പിനെന്ന പേരിൽ പലരിൽ നിന്നായി 10 ലക്ഷം രൂപ വരെ വാങ്ങിയെന്നുള്ള നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇവരുടെ പേരിലുണ്ട്. നുസ്രത്തിനെതിരെ 15 കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. തട്ടിപ്പിന് ശേഷം പിടികൊടുക്കാതെ കടന്നു കളയാൻ ഉന്നത ബന്ധം ഇവർ ഉപയോഗിച്ചിരുന്നതായും ആക്ഷേപമുണ്ട്.
Story Highlights: financial fraud; DySP’s wife Nusrath arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here