പുതിയ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ ഖുർആൻ പാരായണം; വിഡിയോ വൈറൽ

പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ഖുർആൻ പാരായണം. സർവമത പ്രാർത്ഥനയുടെ ഭാഗമായാണ് ചടങ്ങി ഖുർആൻ വായിച്ചത്. ഖുർആനിലെ 55ആം അധ്യായമായ സൂറത്തുൽ റഹ്‌മാൻ ആണ് ചടങ്ങിൽ പാരായണം ചെയ്തത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (quran recitation parliament inauguration)
नए संसद भवन के उद्घाटन समारोह में क़ुरआन से सूरह रहमान कि भी तिलावत…👇
— Ashraf Hussain (@AshrafFem) May 28, 2023
pic.twitter.com/memcVHKx72
ഇന്നലെയാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. 140 കോടി ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണ് പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം വികസിത ഭാരതത്തിന്റെ പ്രതീകമാണ്. ഭാരതീയ സംസ്‌കാരവും ഭരണഘടനയും സമന്വയിപ്പിച്ചതാണ് പുതിയ മന്ദിരമെന്നും പരിസ്ഥിതി സൗഹൃദ മന്ദിരമെന്നതാണ് ഏറ്റവും വലിയ സവിശേഷതയെന്നും നരേന്ദ്രമോദി പറഞ്ഞു.
Read Also: ‘ഉദ്ഘാടനം പട്ടാഭിഷേകം പോലെയാക്കുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി
ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവിൽ ഇന്ത്യ വളരുമ്പോൾ ലോകവും വളരുന്നു. പുതിയ മന്ദിരം ശ്രേഷ്ഠഭാരത്തിന്റെ പ്രതീകവും പാവങ്ങളുടെ ശബ്ദവുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തെ നയിക്കുന്നു. പുതിയ മന്ദിരം അറുപതിനായിരം തൊഴിൽ സൃഷ്ടിച്ചു. മന്ദിരത്തിന്റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയാണ് ഉദ്ഘാടനം ആരംഭിച്ചത്. പ്രധാനമന്ത്രി ഗണപതി ഹോമം നടത്തി. വിവിധ ആശ്രമങ്ങളിലെ സന്യാസിമാരിൽ നിന്ന് പ്രധാനമന്ത്രി അനുഗ്രഹം വാങ്ങി. പൂജകൾക്ക് ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുകയും ചെയ്തു. ഡൽഹിയിൽ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായുള്ള സർവമത പ്രാർത്ഥനകളുമുണ്ടായിരുന്നു. ചെങ്കോൽ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോൽ സ്ഥാപിച്ചതിന് ശേഷം നിർമാണ തൊഴിലാളികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു.
മേളങ്ങളുടേയും പ്രാർത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി. ചെങ്കോലിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ശൈവമഠ പുരോഹിതർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസിതിയിൽ വച്ചാണ് ചെങ്കോൽ കൈമാറിയിരുന്നത്.
Story Highlights: quran recitation parliament inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here