സൗദിയിൽ തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ, നാട്ടിൽ തന്നെ യോഗ്യത തെളിയിക്കണം; ജൂൺ ഒന്നിന് നിയമം പ്രാബല്യത്തിൽ വരും

സൗദി അറേബ്യയിൽ തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ, ഇനി നാട്ടിൽ തന്നെ യോഗ്യത തെളിയിക്കണം. ജൂൺ ഒന്നിന് പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് പുതിയ വിസയിൽ എത്തുന്ന പ്രൊഫഷനലുകൾ ആണ് യോഗ്യത തെളിയിക്കേണ്ടത്. ( saudi arabia work visa stamping Eligibility should be proved ).
Read Also: നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനയുമായി സൗദി; പിടികൂടിയത് 12,093 ഓളം പേരെ
പ്രത്യേക വെബ്സൈറ്റിൽ ആണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ വെബ്സൈറ്റിൽ 29 വിദഗ്ദ്ധ ജോലികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇലക്ട്രീഷ്യൻ, പ്ലംബർ, ഓട്ടോമോട്ടീവ് മെക്കാനിക്, വെൽഡിങ്, എ.സി ടെക്‌നിഷ്യൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ എന്നീ തൊഴിലാളികൾക്കാണ് യോഗ്യത തെളിയിക്കാനുള്ള സെന്ററുകൾ കാണിക്കുന്നത്.
ഇന്ത്യയിൽ ഡെൽഹിയിലും മുംബൈയിലുമാണ് സെന്ററുകളുള്ളത്. എന്നാൽ ഏതെല്ലാം പ്രൊഫഷനുകളിൽ ഏത് തരം യോഗ്യത തെളിയിക്കലാണ് വേണ്ടത് എന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. അതെ സമയം ജൂൺ ഒന്ന് മുതൽ തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്ക് യോഗ്യത പരിശോധിച്ച രേഖയില്ലാതെ വിസ സ്റ്റാമ്പിങ്ങിനായി പാസ്പ്പോർട്ടുകൾ സ്വീകരിക്കില്ലെന്ന് സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികൾഅയച്ച സന്ദേശത്തിൽ പറയുന്നുണ്ട്.
Story Highlights: saudi arabia work visa stamping Eligibility should be proved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here