Advertisement

കോൺഗ്രസിന് തിരിച്ചടി; പശ്ചിമ ബംഗാളിലെ ഏക എംഎൽഎ തൃണമൂലിൽ ചേർന്നു

May 29, 2023
Google News 6 minutes Read
West Bengal's Lone Congress MLA Joins Trinamool

പശ്ചിമ ബംഗാളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാന നിയമസഭയിലെ ഏക കോൺഗ്രസ് എംഎൽഎ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുർഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷ ആധിപത്യമുള്ള സാഗർദിഗി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ബെയ്‌റോൺ ബിശ്വാസാണ് പാർട്ടി വിട്ടത്. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ബിശ്വാസിനെ ഷോൾ അണിയിച്ച് സ്വീകരിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സാഗർദിഗി മണ്ഡലത്തിൽ നിന്നാണ് ബിശ്വാസ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്. ഇടതുമുന്നണിയുമായി സഖ്യത്തിലാണ് കോൺഗ്രസ് സാഗർദിഗിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Story Highlights: West Bengal’s Lone Congress MLA Joins Trinamool

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here