Advertisement

ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ പ്രതിഷേധിക്കാൻ അനുവദിക്കില്ല: ഡൽഹി പൊലീസ്

May 29, 2023
3 minutes Read
Wrestlers Won't Be Allowed To Protest At Jantar Mantar_ Delhi Police

ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്. സമരത്തിൻ്റെ പേരിൽ താരങ്ങൾ ചെയ്യുന്നത് നിയമലംഘനമാണെന്ന് പൊലീസ് ആരോപിച്ചു. അതേസമയം ജന്തർ മന്തറിൽ നിരോധനാജ്ഞ തുടരുന്നു. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതി ഉടൻ യോഗം ചേരും. (Wrestlers Won’t Be Allowed To Protest At Jantar Mantar: Delhi Police)

കഴിഞ്ഞ 38 ദിവസമായി ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കി നലകി. എന്നാൽ ഇന്നലെ പൊലീസിൻ്റെ അഭ്യർത്ഥന അവഗണിച്ച് താരങ്ങൾ നിയമം ലംഘിച്ചു. ഇതേത്തുടർന്നാണ് കുത്തിയിരിപ്പ് സമരം ഒഴിപ്പിച്ചത്. ഗുസ്തി താരങ്ങൾ വീണ്ടും കുത്തിയിരിപ്പ് സമരത്തിന് അപേക്ഷ നൽകിയാൽ, ജന്തർ മന്തർ ഒഴികെയുള്ള അനുയോജ്യമായ സ്ഥലത്ത് അനുമതി നൽകുമെന്നും ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുമൻ നാൽവ പറഞ്ഞു.

അതേസമയം ജന്തർ മന്തറിലേക്കുള്ള വഴികൾ അടച്ച പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. താരങ്ങൾ കേരള ഹൗസിൽ എടുത്തിരുന്ന മുറികൾ ഒഴിഞ്ഞു. പൊലീസ് ആരോപണങ്ങൾ നിഷേധിച്ച സാക്ഷി മാലിക്, മാർച്ച് സമാധാനപരമായി നടത്താൻ പൊലീസ് അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തി. ഭാവി സമര പരിപാടികൾ തീരുമാനിക്കാൻ സമരസമിതി ഉടൻ യോഗം ചേരും. ഡൽഹി അതിർത്തികളിലേക്കും സമരം വ്യാപിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.

Story Highlights: Wrestlers Won’t Be Allowed To Protest At Jantar Mantar: Delhi Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top