ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓസ്ട്രേലിയൻ ടീമിൽ ജോഷ് ഹേസൽവുഡിനെ ഉൾപ്പെടുത്തി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ഓസ്ട്രേലിയൻ ടീമിൽ പേസർ ജോഷ് ഹേസൽവുഡിനെ ഉൾപ്പെടുത്തി. ഇന്ത്യക്കെതിരായ മത്സരത്തിനുള്ള 15 അംഗ ടീമിലാണ് ഹേസൽവുഡിനെ ഉൾപ്പെടുത്തിയത്. ജൂൺ ഏഴിന് ഓവലിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. (wtc final josh hazlewood)
32 വയസുകാരനായ ഹേസൽവുഡ് ഇക്കഴിഞ്ഞ ഐപിഎലിൽ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. റോയൽ ചലഞ്ചേഴ്സിൻ്റെ താരമായിരുന്ന ഹേസൽവുഡ് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന ലീഗ് മത്സരത്തിനു മുൻപ് നാട്ടിലേക്ക് മടങ്ങി. പരുക്കേറ്റതിനെ തുടർന്നാണ് താരം മടങ്ങിയത്. ഐപിഎലിൻ്റെ സിംഹഭാഗവും പരുക്കേറ്റ് നഷ്ടമായ താരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിക്കുമോ എന്ന് സംശയമായിരുന്നു.
Read Also: ഗെയ്ക്‌വാദിനു കല്യാണം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ യശസ്വി ജയ്സ്വാളിന് ഇടം
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീം:
Austrlia: Pat Cummins, Scott Boland, Alex Carey, Cameron Green, Marcus Harris, Josh Hazlewood, Travis Head, Josh Inglis, Usman Khawaja, Marnus Labuschagne, Nathan Lyon, Todd Murphy, Steve Smith, Mitchell Starc, David Warner
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ടീമിൽ മുംബൈയുടെ രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാളിന് ഇടം ലഭിച്ചു. റിസർവ് നിരയിൽ, പകരക്കാരനായാണ് താരം ലണ്ടനിലേക്ക് പറന്നത്. റിസർവ് നിരയിലുണ്ടായിരുന്ന മഹാരാഷ്ട്രയുടെ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഋതുരാജ് ഗെയ്ക്‌വാദ് തൻ്റെ വിവാഹമായതിനാൽ ടൂർണമെൻ്റിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെയാണ് ജയ്സ്വാളിന് ഇടം ലഭിച്ചത്. ജൂൺ മൂന്നിനാണ് ഋതുരാജിൻ്റെ വിവാഹം.
Story Highlights: wtc final australia josh hazlewood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here