സമൂഹ വിവാഹ ചടങ്ങിൽ നൽകിയ കിറ്റിൽ കോണ്ടവും ഗർഭനിരോധന ഗുളികകളും

സമൂഹ വിവാഹ ചടങ്ങിൽ ഗർഭനിരോധന ഗുളികകളും കോണ്ടം പാക്കറ്റുകളും വിതരണം ചെയ്ത് അധികൃതർ. വധുക്കൾക്ക് നൽകിയ മേക്കപ്പ് ബോക്സിനുള്ളിൽ നിന്നുമാണ് ഗർഭനിരോധന ഗുളികകൾക്കൊപ്പം കോണ്ടം പാക്കറ്റുകളും ലഭിച്ചത്. മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് സംഭവം. അതേസമയം ശിവരാജ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ‘മുഖ്യമന്ത്രി കന്യാ വിവാഹ് / നിക്കാഹ്’ പദ്ധതിക്ക് കീഴിലാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 296 ദമ്പതികളുടെ വിവാഹം നടത്തുകയായിരുന്നു ലക്ഷ്യം. ഝബുവ ജില്ലയിലായിരുന്നു ചടങ്ങുകൾ. സ്കീമിന്റെ ഭാഗമായി ദമ്പതികൾക്ക് നൽകിയിരുന്ന മേക്കപ്പ് ബോക്സുകൾക്കുള്ളിൽ നിന്നും ഗർഭനിരോധന ഉറകളും ഗുളികകളും കണ്ടെത്തുകയായിരുന്നു.
शिव'राज में बेशर्मी चरम पर :
— MP Congress (@INCMP) May 30, 2023
मध्यप्रदेश की बीजेपी सरकार ने कन्याविवाह योजना के अंतर्गत दिए गए मेकअप बॉक्स में कंडोम ओर गर्भनिरोधक टेबलेट्स बांटे है।
शिवराज जी,
कोई शर्म बाकी है❓ pic.twitter.com/2kvT6JBO7E
കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വിവാദമായി. ഇതോടെ വിശദീകരണവുമായി അധികൃതർ രംഗത്തുവന്നു. ഗർഭനിരോധന ഉറകളും ഗുളികകളും വിതരണം ചെയ്തതിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും കുടുംബാസൂത്രണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നൽകിയതാകാമെന്നും മുതിർന്ന ജില്ലാ ഉദ്യോഗസ്ഥനായ ഭുർസിംഗ് റാവത്ത് പറഞ്ഞു. അതേസമയം സംഭവം വലിയ നാണക്കേടാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Story Highlights: Condoms Birth Control Pills In Madhya Pradesh’s New Wedding Kit