ജിദ്ദയിലെ പ്രമുഖ വ്യവസായി സീക്കോ ഹംസ കൊച്ചിയില്‍ മരിച്ചു

ജിദ്ദയിലെ പ്രമുഖ വ്യവസായിയായ മലപ്പുറം അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പന്‍ എന്ന സീക്കോ ഹംസ കൊച്ചിയില്‍ മരിച്ചു. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ജിദ്ദയില്‍ ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ചികിത്സയില്‍ തുടരവേയായിരുന്നു അന്ത്യം. (Malayali Businessman in Jeddah died in Kochi)
നാലര പതിറ്റാണ്ട് മുമ്പ് ജിദ്ദയില്‍ എത്തിയ സീക്കോ ഹംസ സീക്കൊ വാച്ച് കമ്പനിയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ബിസിനസ് മേഖലയിലേക്ക് തിരയുകയായിരുന്നു. ജിദ്ദയിലെ ഷിഫാ ബവാദി ഗ്രൂപ്പിന്റെ എംഡി കൂടിയായിരുന്ന ഹംസ സമൂഹിക മേഖലയിലെ പ്രമുഖ സാന്നിദ്ധ്യമായിരുന്നു. മയ്യിത്ത് അഞ്ചച്ചവിടി പള്ളിശ്ശേരി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ബുധനാഴ്ച രാവിലെ 9 മണിക്ക് മറവ് ചെയ്യും.
Story Highlights: Malayali Businessman in Jeddah died in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here