കറുപ്പ് വസ്ത്രത്തിനൊപ്പം കഴുത്തില്‍ കുരുക്കും; ഇറാന്‍ ജനതയ്ക്ക് പിന്തുണയുമായി കാന്‍ ഫെസ്റ്റിവലില്‍ മോഡല്‍

ഗ്ലാമറസ് ലോകത്തിന്റെ പലവിധ ഭാവങ്ങള്‍ അരങ്ങേറുന്ന വേദിയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. പലപ്പോഴും ലോകസിനിമാ താരങ്ങള്‍ ഫാഷനപ്പുറം തങ്ങളുടെ രാഷ്ട്രീയ നിലപാട് കൂടി കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദികളില്‍ പ്രകടിപ്പിക്കാറുണ്ട്. ഇത്തവണ ഇറാന്‍ ജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ക്യാന്‍ വേദിയില്‍ എത്തിയിരിക്കുകയാണ് ഇറാനിയന്‍-അമേരിക്കന്‍ മോഡല്‍ മഹ്ലാഗ ജബേരി.(Model Mahlagha Jaberi at Cannes Film Festival)
കറുപ്പ് നിറത്തിലുള്ള ഗൗണും കഴുത്തില്‍ കയറുകൊണ്ടുള്ള കുരുക്കുമിട്ടാണ് വേറിട്ട പ്രതിഷേധം മഹ്ലാഗ നടത്തിയത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗത്ത് കുരുക്കുള്ള തരത്തിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇറാനിലെ ഭരണകൂടത്തിനെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയാണ് മഹ്ലാഗ ഈ പ്രവൃത്തിയിലൂടെ.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും മഹ്ലാഗ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിലെ ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇറാനിലെ വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധ സൂചകമായി ചെയ്ത മോഡലിങ് ലക്ഷണക്കണക്കിന് പേരാണ് ഏറ്റെടുത്തിരിക്കുന്നത്.
Read Also: ഓരോരോ കുപ്പി ചൈനീസ് വോഡ്കയായി കുടിച്ച് തീര്‍ത്തു, ഏഴ് കുപ്പിയും തീര്‍ന്ന് മണിക്കൂറിനുള്ളില്‍ മരിച്ചുവീണു; മദ്യപാന ലൈവ് ചലഞ്ചിന് പിന്നാലെ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 22 കാരിയായ മഹ്സ അമിനി ഇറാനിലെ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാരംഭിച്ച രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഇന്നും പലയിടത്തും തുടരുകയാണ്. ഇതിനിടയിലാണ് മഹ്ലാഗ ജബേരിയുടെ ക്യാന്‍ വേദിയിലെ പരസ്യ പ്രതിഷേധം.
Story Highlights: Model Mahlagha Jaberi at Cannes Film Festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here