എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനം

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനം. യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ ഒരു പുരുഷ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും ഡൽഹിയിലേക്ക് വന്ന എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി എയർലൈൻ വക്താവ് അറിയിച്ചു.
ആദ്യം ക്യാബിൻ ക്രൂ ജീവനക്കാരെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച യാത്രക്കാരൻ പിന്നീട് ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ശേഷവും യാത്രക്കാരൻ പ്രകോപനം തുടർന്നു. ഇതേ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സംഭവം ഡിജിസിഎയിലും അറിയിച്ചതായി എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: Passenger Assaults Air India Crew Member On Board Goa-Delhi Flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here