Advertisement

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിൽ; ഗുസ്തിയിലെ സ്വർണ മെഡൽ ജേതാവ് വിനേഷ് ഫോ​ഗാട്ട്

May 30, 2023
3 minutes Read
The lives of wrestlers are in danger; Vinesh Phogat against Brij Bhushan

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോ​ഗാട്ട് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ പരാതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ മെയ് 21 മുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ​ ഇയാളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.
വനിതാ ​ഗുസ്തിക്കാരുടെ നീതിക്ക് വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധം. തങ്ങൾ കമ്മിറ്റിക്ക് എതിരല്ല, മറിച്ച് ബ്രിജ് ഭൂഷണും അയാളുടെ ആൾക്കാർക്കും എതിരായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ​ഗുസ്തി താരങ്ങൾ പറയുന്നു. ( The lives of wrestlers are in danger; Vinesh Phogat against Brij Bhushan ).

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കാൻ തയ്യാറെടുക്കുകയാണ് ഗുസ്തി താരങ്ങൾ. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവർ ഹരിദ്വാറിലെത്തി. രാജ്യത്തിനഭിമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ നദിയിൽ ഒഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

Read Also: ബ്രിജ് ഭൂഷണെതിരായ പരാതി ഗൗരവതരമെന്ന് പൊലീസ്; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

ഹരിദ്വാറിലെത്തുന്ന താരങ്ങളെ തടയില്ലെന്ന് എഎസ്പി അജയ് സിങ് അറിയിച്ചു. തടയാൻ തങ്ങൾക്ക് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. നീതി നിഷേധത്തിനെതിരെ സമരം തുടരുമെന്ന് ഹരിദ്വാറിലെത്തിയ ഗുസ്തി താരങ്ങൾ ആവർത്തിച്ചു.മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണെന്ന് സാക്ഷി മാലിക് വികാരധീനയായി പ്രതികരിച്ചു.

ബ്രിജ് ഭൂഷണെതിരായി നടപടി എടുക്കാത്തിടത്തോളം സമരമുഖത്ത് തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗുസ്തി താരങ്ങൾ. ഇന്ത്യ ഗേറ്റിൽ നിരാഹാര സമരവും തുടരും. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു.

ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിൽ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്‌റംഗ് പുനിയയും പങ്കെടുത്തിരുന്നു.

Story Highlights: The lives of wrestlers are in danger; Vinesh Phogat against Brij Bhushan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top