ജുലാനയുടെ ഗോദയില്‍ വിനേഷ് ഫോഗട്ടിന്റെ മലര്‍ത്തിയടി; 4000- ത്തിലധികം വോട്ടുകൾക്ക് മുന്നിൽ

ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വീണ്ടും ലീഡ് തിരിച്ചു പിടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തിൽ 4130 വോട്ടുകൾക്ക് വിനേഷ് ഫോഗട്ട് മുന്നിലാണ്.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ലീഡിൽ മുന്നിലായിരുന്നു ഫോഗട്ട് പിന്നീട് പിന്നിൽ പോയിരുന്നു. ശേഷമാണ് വിനേഷ് ഫോഗട്ട് വീണ്ടും ലീഡ് നില ഉയർത്തിയത്.
ജുലാന സീറ്റിൽ മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് വിനേഷിന്‍റെ എതിരാളി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിനേഷ് തെരഞ്ഞെടുപ്പ് ഗോദയിൽ കരുത്ത് തെളിയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പാരീസ് ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പിന്നീട് മടങ്ങിയെത്തിയ വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
Story Highlights : Congress’s Vinesh Phogat leads by 4000 votes haryana election result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here