‘വ്യാജപ്രചരണങ്ങൾക്ക് ജനങ്ങളുടെ മറുപടി’; ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി; ജനകീയ അംഗീകാരമെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഐഎമ്മിന്‍റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ലാലനെ പരാജയപ്പെടുത്തി. സിപിഐഎം വിജയത്തിൽ പ്രതികനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. (Arya Rajendran about Local body by Election Result Muttada)
വ്യാജപ്രചരണങ്ങൾക്ക് ജനങ്ങളുടെ മറുപടിയാണിത്. തിരുവനന്തപുരം നഗരസഭക്ക് വീണ്ടും ജനകീയ അംഗീകാരം.മുട്ടടയിൽ സ.റിനോയുടെ പിൻതലമുറക്കാരൻ സ.അജിത് രവീന്ദ്രൻ വിജയിച്ചുവെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.
എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന ടി.പി. റിനോയിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഐഎം കേശവദാസപുരം ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയുമാണ് അജിത്.
തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നു വിരമിച്ച മരപ്പാലം സ്വദേശി എസ്. മണിയായിരുന്നു എന്‍.ഡി.എ.സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 571 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് റിനോയ് വിജയിച്ചത്. ബി.ജെ.പി.യിലെ രമ്യാ രമേശായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. ഇത്തവണ വാര്‍ഡില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് നടന്നത്.
Story Highlights: Arya Rajendran about local body by election result Muttada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here