“തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാം”; പ്രതികരണവുമായി ബ്രിജ് ഭൂഷൺ

തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാമെന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. വിഷയത്തിൽ ഡൽഹി പോലീസ് അന്വേഷണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഗംഗ നദിയിൽ മെഡലുകൾ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ അദ്ദേഹം വിമർശിച്ചു. ഗംഗയിൽ മുക്കുന്നതിനായി കൊണ്ട് പോയ മെഡലുകൾ രാകേഷ് ടികായിത്തിന് നൽകാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. Brij Bhushan Sharan Singh on Wrestlers protest
ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിൽ കർഷക നേതാക്കൾ ഇടപെട്ടതോടെ അനുനയത്തിന് ഗുസ്തി താരങ്ങൾ തയ്യാറായിയിരുന്നു. തുടർന്ന്, മെഡലുകൾ ഉടൻ ഗംഗയിൽ ഒഴുക്കില്ലെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി 5 ദിവസത്തെ സമയപരിധിയാണ് താരങ്ങൾ നൽകിയത്. കർഷക നേതാവ് നരേഷ് ടിക്കയത്ത് ഹരിദ്വാറിൽ എത്തിയാണ് ഗുസ്തി താരങ്ങളെ കണ്ടത്. കർഷക നേതാക്കൾ താരങ്ങളിൽ നിന്നും മെഡലുകൾ ഏറ്റു വാങ്ങി. ഇതോടെ ഹരിദ്വാറിലെ ധർണ സ്ഥലത്ത് നിന്നും താരങ്ങൾ നീങ്ങി.
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവർ ഹരിദ്വാറിലെത്തിയാണ് മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചത്. രാജ്യത്തിനഭിമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ നദിയിൽ ഒഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതാണ് കർഷക നേതാക്കൾ ഇടപെട്ട് തടഞ്ഞത്.
ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോഗാട്ട് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ പരാതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ മെയ് 21 മുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.
Story Highlights: Brij Bhushan Sharan Singh on Wrestlers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here