കോഴിക്കോട് മുക്കത്ത് ബസ് മറിഞ്ഞ് അപകടം; അമിത വേഗതയെന്ന് ദൃക്‌സാക്ഷികൾ

കോഴിക്കോട് മുക്കം അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. പോലീസ് പോലീസും ഫയർഫോഴ്സ് യൂണിറ്റും വിവിധ സന്നദ്ധ സേനകളും രക്ഷാപ്രവർത്തനം നടത്തി. മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതും അമിത വേഗതയുമാണ് അപകട കാരണമെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. Excessive speed blamed for bus overturn near Kozhikode
Story Highlights: Excessive speed blamed for bus overturn near Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here