Advertisement

കർണാടകയിൽ ലോകായുക്ത റെയ്ഡ്

May 31, 2023
1 minute Read
Lokayukta raid in Karnataka

കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ലോകായുക്ത റെയ്ഡ്. ബംഗളൂരു, തുമകുരു, ഹാവേരി തുടങ്ങി ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലുമാണ് പരിശോധന. സർക്കാർ ഉദ്യോഗസ്ഥർ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസ്സ്, സ്വത്ത് രേഖകൾ, ബാങ്ക് വിവരങ്ങൾ എന്നിവയാണ് ലോകായുക്ത പരിശോധിക്കുന്നത്.

ബംഗളൂരുവിൽ രണ്ടിടത്ത് ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബെസ്‌കോം ടെക്‌നിക്കൽ ഡയറക്ടർ രമേശിന്റെ ബസവേശ്വര നഗറിലെ വീട്ടിലും വിജയനഗർ മാരുതി മന്ദിരത്തിന് സമീപമുള്ള ഇൻഡസ്‌ട്രീസ് ആൻഡ് ബോയിലർ ഡെപ്യൂട്ടി ഡയറക്ടർ ടി.വി നാരായണപ്പയുടെ വീട്ടിലുമാണ് ഒരേസമയം റെയ്ഡ് നടന്നത്. തുമകൂർ ജില്ലയിലെ ആർടി നഗറിലെ കെഐഎഡിബി ഉദ്യോഗസ്ഥൻ നരസിംഹമൂർത്തിയുടെ വീട്ടിൽ ലോകായുക്ത ഡിഎസ്പിമാരായ മഞ്ജുനാഥ്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നു.

Story Highlights: Lokayukta raid in Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top